Play on Youtube
1,116,230 views
Published 2021.06.10
3 months ago updated
Add favorite

Likes

16,932
per views
1.5%

Dislikes

773
per views
0.1%

Comments

2,100
per views
0.2%

Channel | Channels

Kaumudy

5.1M subscribers

പ്രണയം സ്വപ്‌നം പൂര്‍ത്തീകരിച്ച് അവളെ സ്വന്തമാക്കി സ്‌നേഹവും, കരുതലും നല്‍കി ആരും കാണാതെ കാത്തു സൂക്ഷിച്ചത് 10 വര്‍ഷം. അയിലൂര്‍ കാരക്കാട്ടു പറമ്പിലാണ് അവിശ്വസനീയമായ പ്രണയ കഥ പുറത്തറിഞ്ഞത്. 10 വര്‍ഷം മുമ്പ് കാണാനില്ലെന്ന പരാതിയില്‍ അന്വേഷണം നടത്തി കണ്ടെത്താത്ത യുവതിയെയാണ് യുവാവിന്റെ കൂടെ നെന്മാറ പോലീസ് കണ്ടെത്തിയത്.
2010 ഫെബ്രുവരിയാണ് സംഭവങ്ങളുടെ തുടക്കം. അന്ന് 24 വയസ്സുകാരനായ യുവാവ് 18 കാരിയായ യുവതിയുമായി പ്രണയത്തിലായിരുന്നു. പ്രണയത്തിനൊടുവില്‍ ഒന്നിച്ച് ജിവിക്കാന്‍ തീരുമാനിച്ചുവെങ്കിലും മറ്റുവഴികളൊന്നും അവര്‍ക്ക് മുന്നിലുണ്ടായിരുന്നു. അടുവില്‍ യുവതി വീടുവിട്ടിറങ്ങി യുവാവിനോടൊപ്പമെത്തി. യുവാവിന്റെ അസൗകര്യങ്ങള്‍ കുറഞ്ഞ വീട്ടില്‍ യുവാവിന്റെ വീട്ടുകാര്‍ പോലുമറിയാതെ സംരക്ഷിക്കുകയായിരുന്നു 10 വര്‍ഷവും. ചെറിയ വീട്ടീല്‍ ശുചിമുറിപോലുമില്ലാതെ മുറിയിലാണ് യുവതി താമസിച്ചിരുന്നത്. യുവാവിന്റെ വീട്ടിലുണ്ടായിരുന്ന അച്ഛനും, അമ്മയും, സഹോദരിയും പോലുമറിയാതെ ഭക്ഷണവും മറ്റും നല്‍കി ആരുടെയും കണ്ണില്‍ പ്പെടാതെയാണ് സംരക്ഷിച്ചത്. യുവതിയെ കാണാനില്ലെന്ന് പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് യുവാവിനെ ഉള്‍പ്പെടെ പോലീസ് ചോദ്യം ചെയ്തിരുന്നു. പുറത്തിറങ്ങുമ്പോഴെല്ലാം മുറി പൂട്ടിയിടുമായിരുന്നു.  മുറിയുടെ വാതില്‍ പൂട്ടുന്നതിനു തുറക്കുന്നതിനും പ്രത്യേക സംവിധാനം ഒരുക്കിയിരുന്നു. ജനാലയിലെ പലകകള്‍ നീക്കിയാല്‍ പുറത്തുകടക്കാന്‍ കഴിയുന്ന സംവിധാനവുമുണ്ട്. രാത്രി സമയത്ത് ആരുമറിയാതെ പുറത്തുകടന്ന് ശുചിമുറിയില്‍ പോകുമെന്നുമാണു ഇവര്‍ പൊലീസിനു നല്‍കിയ മൊഴി. മൊഴികളിലെ വ്യക്തതക്കായി പൊലീസ് സ്ഥലം പരിശോധനയും നടത്തി.
More

Popular video in this channel